സഹോദരി സുറുമിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് നടൻ ദുൽഖർ സൽമാൻ. ചേച്ചിയുടെ കൂടെയിരിക്കുന്ന ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ ഒരു കുറിപ്പും ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. കുട്ടിക്കാലത്തെ ഓർമകളാണ് കുറിപ്പിൽ അദ്ദേഹം പറയുന്നത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് ഞാൻ സാധാരണയായി ഇത് ചെയ്യാറില്ല. പക്ഷേ ഇത്തവണ...എന്റെ ചുമ്മിതാത്ത / ഇത്ത/ തത്ത്‌സിന് ജന്മദിനാശംസകൾ. നിങ്ങൾ എന്റെ ഏറ്റവും പഴയ സുഹൃത്തും, സഹോദരിയേക്കാളുപരി അമ്മയുമാണ്. ഞാൻ നിങ്ങളുടെ ആദ്യ കുട്ടിയാണെന്ന് തോന്നാറുണ്ട്.
കുറ്റകൃത്യത്തിൽ എന്റെ പങ്കാളി! നമ്മളൊന്നിച്ചായിരുന്നു ഗെയിമുകൾ കളിക്കുന്നത്. കുട്ടിക്കാലം മുതൽ സിനിമകളോടും സംഗീതത്തോടും കാർട്ടൂണുകളോടും നമുക്ക് പ്രത്യേക സ്‌നേഹമുണ്ടായിരുന്നു. ഞാൻ കുഴപ്പത്തിലാകുമ്പോൾ എല്ലായ്‌പ്പോഴും എനിക്കൊപ്പം നിന്നു....
മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, ഉമ്മ...അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത... മാറിയത്തിന്റെ അമ്മായി എന്നതാണ് നിങ്ങളിൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന റോൾ, ഓരോ തവണയും എന്റെ ഹൃദയത്തെ സ്പർശിക്കുന്നു. ഈ ദിവസങ്ങളിൽ ഞാൻ തിരക്കിലായതിനാൽ,ഒന്നിച്ച് സമയം ചിലവഴിക്കാൻ സാധിക്കുന്നില്ല. എന്നാൽ ഇത് നമ്മുടെ ബന്ധത്തെ ബാധിക്കുന്നില്ലെന്ന് നമുക്കറിയാം. എല്ലായിപ്പോഴും സന്തോഷത്തോടെ ഇരിക്കൂ, പിറന്നാൾ ആശംസകൾ ഇത്താ...