dhyan

ധ്യാൻ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം സത്യം മാത്രമേ ബോധിപ്പിക്കൂ ഒരുങ്ങുന്നു. സാഗർ ഹരിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.ചിത്രത്തിൽ ധ്യാനിന് പുറമെ ഇന്ദ്രൻസ്, ജോണി ആന്റണി, ഡോ. റോണി, അംബിക. ശ്രീവിദ്യ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ധനീഷ് രവീന്ദ്രനാഥാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. അജീഷ് ആനന്ദാണ് ചിത്രത്തിന്റെ എഡിറ്റർ. വിച്ചു ബാലമുരളിയാണ് ചിത്രം നിർമ്മിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം നിർവഹിക്കുന്നത്.പാതിരാ കുർബാന, ഹിഗ്വിറ്റ, പൗഡർ സിൻസ് 1905, 9 എംഎം എന്നീ ചിത്രങ്ങളാണ് ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങുന്നുന്നത്.