ganesh-kumar

തിരുവനന്തപുരം: കൊവിഡ് മുക്തനായതിനു പിന്നാലെ ചികിത്സാ കാലത്തെ തന്റെ അനുഭവങ്ങൾ പങ്കുവച്ചും ജനങ്ങൾ രോഗത്തിനെതിരെ മുൻകരുതലുതൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിച്ചും കെ.ബി. ഗണേശ് കുമാർ എം.എൽ.എ. ഏതൊരു രോഗത്തിനും ഒരു സഹായി നമ്മോടൊപ്പം നിൽക്കും, പക്ഷേ ഇതിന് പരിചയമുളള ഒരു മുഖവും കാണാൻ കിട്ടില്ല. ഒറ്റപ്പെട്ട മാനസികാവസ്ഥയിൽ ഈ രോഗത്തിന്റെ സ്വഭാവം എങ്ങനെ വേണമെങ്കിലും മാറാം. ഇന്ന് കാണുന്നരീതിയായിരിക്കില്ല നാളെ. ഒറ്റയ്ക്കാകുമ്പോൾ ദൈവവും നിങ്ങളുടെ പ്രാർത്ഥനയും മാത്രമെ കൂടെയുണ്ടാകു എന്നും ഗണേശ് കുമാർ പറയുന്നു. നടൻ ടിനി ടോം തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റു ചെയ്ത വീഡിയോയിലാണ് ഗണേശ് കുമാർ തന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ടിനി ടോമിന്റെ ഫേസ്ബുക്ക് പോസ്റ്റ്