lalu-prasad

റാഞ്ചി: കാലിത്തീറ്റ കുംഭകോണക്കേസിൽ രാഷ്​ട്രീയ ജനതാദൾ നേതാവും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് ജാമ്യം. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട ദുംക ട്രഷറി തട്ടിപ്പ് കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ലാലു ജയിൽ മോചിതനാകും. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയു​ന്ന ലാലുവിന്​ കുംഭകോണവുമായി ബന്ധപ്പെട്ട നാലിൽ മൂന്ന്​ കേസുകളിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. നാലാമത്തെ കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ ആശുപത്രി വിടുമ്പോൾ​ ലാലുവിന്​ വീട്ടിലേക്ക്​ മടങ്ങാം.