modi

മുംബയ്: പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്. ഓക്സിജന്റേയും റെംഡെസിവിറിന്റേയും ദൗർലഭ്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേ ഫോൺ ചെയ്തെന്നും എന്നാൽ, അദ്ദേഹം പ്രചാരണത്തിനായി ബംഗാളിൽ പോയെന്ന മറുപടിയാണ് ലഭിച്ചതെന്നും നവാബ് പറയുന്നു. ജനങ്ങൾ മരിക്കുമ്പോൾ മോദി തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ തിരക്കിലാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, നവാബിന്റെ ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തി. പ്രധാനമന്ത്രി സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയെക്കുറിച്ച് വിലയിരുത്തിയെന്നും സംസ്ഥാന സർക്കാരുകളുമായി കേന്ദ്രം സ്ഥിരമായി ബന്ധപ്പെടുന്നുണ്ടെന്നും പി.എം.ഒ വ്യക്തമാക്കി.