pooream-

തിരുവനന്തപുരം: കൊവിഡ് രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ തൃശൂർ പൂരത്തിന് കൂടുതൽ നിബന്ധനയുമായി സർക്കാർ. രണ്ടു ഡോസ് വാക്സിൻ എടുത്തവർക്ക് മാത്രമായിരിക്കും പൂരത്തിൽ പങ്കെടുക്കാൻ അനുമതി. രണ്ട് ഡോസ് എടുക്കാത്തവർക്ക് ആർ..ടി..പി..സി..ആർ പരിശോധന വേണമെന്നും പ്രിൻസിപ്പൽ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. നേരത്തെ ഒറ്റ ഡോസ് മതിയെന്നായിരുന്നു നിർദ്ദേശം. അതേ സമയം കർശന നിബന്ധനയെങ്കിൽ പൂരം നടത്തിപ്പ് പ്രയാസമാകുമെന്നും കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വം പ്രതികരിച്ചു.