fake

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​പേ​രു​ള്ള​ ​വ്യാ​ജ​ ​വെ​ബ്‌​സൈ​റ്റ് ​നി​ര്‍​മ്മി​ച്ച് ​അ​ക്കാ​ഡ​മി​ ​ന​ട​ത്തു​ന്ന​ ​ഇ​ൻ്റേ​ണ്‍​ഷി​പ്പ് ​പ്രോ​ഗ്രാ​മി​ൻ്റെ​ ​ഫോ​മു​ക​ളു​ടെ​ ​പേ​രി​ൽ​ ​ത​ട്ടി​പ്പ്.​ ​ഫോം​ ​ല​ഭ്യ​മാ​ണെ​ന്ന​ ​അ​റി​യി​പ്പോ​ടെ​യാ​ണ് ​വെ​ബ്‌​സൈ​റ്റ് ​പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​ ​ഇ​തി​ല്‍​ ​അ​പേ​ക്ഷ​ ​സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് ​പ​ണം​ ​ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്.​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​ഔ​ദ്യോ​ഗി​ക​ ​ലോ​ഗോ​യോ​ട് ​കൂ​ടി​യ​ ​അ​പേ​ക്ഷാ​ ​ഫോം​ ​വ്യാ​ജ​മാ​യി​ ​ഉ​ണ്ടാ​ക്കി​ ​വി​ൽ​ക്കു​ന്നു​മു​ണ്ടെ​ന്ന് ​പ​റ​യു​ന്നു.
p​d​f​f​i​l​l​e​r.​c​o​m​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​യാ​ണ് ​ത​ട്ടി​പ്പ് ​ന​ട​ത്തി​യ​ത്.​ ​ഇ​ത് ​പൂ​രി​പ്പി​ക്കു​ന്ന​തി​നും​ ​ഡൗ​ണ്‍​ ​ലോ​ഡ് ​ചെ​യ്യു​ന്ന​തി​നും​ ​വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍​ ​നി​ന്നും​ ​എ​ട്ട് ​ഡോ​ള​ര്‍​ ​വീ​തം​ ​ഈ​ടാ​ക്കി​യാ​യി​രു​ന്നു​ ​ത​ട്ടി​പ്പ്.​ ​ഇ​ത് ​സം​ബ​ന്ധി​ച്ച് ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​ ​സി​റ്റി​ ​സൈ​ബ​ര്‍​ ​സെ​ല്ലി​ന് ​പ​രാ​തി​ ​ന​ല്‍​കി​യി​ട്ടു​ണ്ട്.​ ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യു​ടെ​ ​ഇ​ൻ്റേ​ണ്‍​ഷി​പ്പ് ​പ്രോ​ഗ്രാ​മു​ക​ളെ​ല്ലാം​ ​തി​ക​ച്ചും​ ​സൗ​ജ​ന്യ​മാ​ണ്.​ ​മ​റ്റ് ​വെ​ബ്‌​സൈ​റ്റു​ക​ളി​ലൂ​ടെ​ ​അ​ക്കാ​ഡ​മി​യു​ടെ​ ​അ​പേ​ക്ഷ​ക​ള്‍​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്നു​മി​ല്ല,​ ​സ്വീ​ക​രി​ക്കു​ന്നു​മി​ല്ലെ​ന്ന് ​അ​ധി​കൃ​ത​ർ​ ​അ​റി​യി​ച്ചു.
അ​ക്കാ​ഡ​മി​യു​ടെ​ ​ലോ​ഗോ​യു​ടെ​ ​ഒ​റി​ജി​ന​ലി​നെ​ ​വെ​ല്ലു​ന്ന​ ​ത​ര​ത്തി​ലു​ള്ള​ ​ലോ​ഗോ​യാ​ണ് ​ഉ​ണ്ടാ​ക്കു​ന്ന​ത്.​ ​ഔ​ദ്യോ​ഗി​ക​ ​വെ​ബ്‌​സൈ​റ്റാ​ണെ​ന്ന​ ​ധാ​ര​ണ​യി​ല്‍​ ​പ​ല​രും​ ​സൈ​റ്റി​ല്‍​ ​ക​യ​റി​ ​പ​ണ​മൊ​ടു​ക്കി​ ​അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പ​റ​യു​ന്നു.​ ​ഇ​തേ​ത്തു​ട​ര്‍​ന്നു​ള്ള​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​വെ​ബ്‌​സൈ​റ്റ് ​വ്യാ​ജ​മാ​ണെ​ന്ന് ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​തി​ന് ​മു​മ്പും​ ​അ​ക്കാ​ഡ​മി​യു​ടെ​ ​വെ​ബ്‌​സൈ​റ്റ് ​ഹാ​ക്ക് ​ചെ​യ്തി​രു​ന്നു.​ ​വെ​ബ്‌​സൈ​റ്റ് ​ഹാ​ക്ക് ​ചെ​യ്ത് ​മാ​സ​ങ്ങ​ള്‍​ ​പി​ന്നി​ട്ടി​ട്ടും​ ​തി​രി​ച്ചെ​ടു​ക്കാ​നാ​യി​ല്ല.​ ​ഹാ​ക്ക് ​ചെ​യ്ത​ത് ​ത​ങ്ങ​ളാ​ണെ​ന്ന് ​കേ​ര​ള​ ​സൈ​ബ​ർ​ ​വാ​രി​യേ​ഴ്‌​സ് ​അ​വ​രു​ടെ​ ​സാ​മൂ​ഹി​ക​ ​മാ​ദ്ധ്യ​മ​ത്തി​ലൂ​ടെ​ ​സ്ഥി​രീ​ക​ര​ണം​ ​ന​ൽ​കി​യി​ട്ടും​ ​ന​ട​പ​ടി​യെ​ടു​ക്കാ​ൻ​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല.​ ​ഡി.​ഐ.​ജി​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​സൈ​ബ​ര്‍​ ​വി​ഭാ​ഗ​മാ​ണ് ​പൊ​ലീ​സ് ​അ​ക്കാ​ഡ​മി​യി​ലെ​ ​വെ​ബ്‌​സൈ​റ്റ് ​ഹാ​ക്ക് ​ചെ​യ്ത​ത് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​വ്യാ​ജ​ ​വെ​ബ്‌​സൈ​റ്റി​ലൂ​ടെ​ ​പ​ണം​ ​ത​ട്ടി​യ​ ​സം​ഭ​വം​ ​അ​ന്വേ​ഷി​ക്കു​ന്ന​ത് ​സി​റ്റി​ ​സൈ​ബ​ര്‍​ ​വി​ഭാ​ഗ​വും.