തളിപ്പറമ്പ്: തൊടുപുഴയിൽ 16കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി തളിപ്പറമ്പിൽ പിടിയിൽ. തൊടുപുഴ സ്വദേശി ഷിബു ശശി (20)നെയാണ് വ്യാഴാഴ്ച രാത്രി തളിപ്പറമ്പ് പൊലിസ് പിടികൂടിയത്. പീഡനത്തെ തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. ഇതോടെ മുങ്ങിയ ഷിബുവിനെ കണ്ടെത്തുന്നതിന് ഫോൺ കോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ണൂരിലേക്ക് വന്നതായി മനസിലായി. തുടർന്ന് ജില്ലയിലെ മുഴുവൻ സ്റ്റേഷനിലും വിവരം നൽകിയിരുന്നു. തളിപ്പറമ്പ് പൊലീസ് സൈബർ സെല്ലിന്റെ സഹാത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഹൈവേ പരിസരത്തു നിന്നും പിടികൂടിയത്. തുടർന്ന് തൊടുപുഴ പൊലീസ് ഇന്നലെ രാവിലെ തളിപ്പറമ്പിലെത്തി പ്രതിയെ കൊണ്ടുപോയി.