dog-malappuram

മലപ്പുറം: വളർത്തുനായയെ ഇരുചക്രവാഹനത്തിന്റെ പിന്നിൽ കെട്ടിയിട്ട് വാഹനമോടിച്ച് ഉടമ. മലപ്പുറം, ഇടക്കരയിലാണ് നാട്ടുകാർ നോക്കിനിൽക്കെ നായയെ കെട്ടിവലിച്ചത്. വണ്ടിക്ക് ഒപ്പമെത്താൻ കിണഞ്ഞ് പരിശ്രമിക്കുന്ന നായയെ കണ്ട് നാട്ടുകാർ ഇവർക്ക് പുറകെ പോയി. വാഹനം നിർത്താനുള്ള നാട്ടുകാരുടെ ആവശ്യത്തെ അവഗണിച്ച് ഉടമ വീണ്ടും സ്‌കൂട്ടറോടിക്കുകയായിരുന്നു. പെരുങ്കുളം മുതൽ മുസ്ല്യാരങ്ങാടി വരെ മൂന്ന് കിലോമീറ്ററോളം ദൂരമാണ് നായയെ കെട്ടിവലിച്ചത്.

നായയെ ഉപേക്ഷിക്കാൻ കൊണ്ടുപോയതാണെന്നാണ് സൂചന. നായയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെങ്കിലും പൊലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി. കഴിഞ്ഞ വർഷം സമാന സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായയുടെ കഴുത്തിൽ കുരുക്കിട്ട് ടാക്സി കാറിന്റെ പിന്നിൽ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ച നെടുമ്പാശേരി പുത്തൻവേലിക്കര ചാലാക്ക കോന്നംഹൗസിൽ യൂസഫിനെയാണ് അറസ്റ്റു ചെയ്തത്.