മസ്കറ്റ് : വിസയുള്ള മുഴുവൻ വിദേശികൾക്കും ഒമാനിലേക്ക് വരാനാകുമെന്ന് കാണിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി ഒമാനിൽ സർവീസ് നടത്തുന്ന മുഴുവൻ വിമാന കമ്പനികൾക്കും സർക്കുലർ കൈമാറി. തൊഴിൽ, കുടുംബ, സന്ദർശന, വിസകൾ ഉൾപ്പടെ എല്ലാ തരം ആൾക്കാർക്കും രാജ്യത്തേക്ക് പ്രവേശനം സാധ്യമാണ്. സുപ്രീം കമ്മിറ്റി വിസാ നിയന്ത്രണം പ്രഖ്യാപിച്ചതിന് മുമ്പ് അനുവദിച്ച വിസക്കാർക്കാണ് പ്രവേശനം
അതേസമയം, ഒമാനിൽ എല്ലാതരം വീസകളും പുതുതായി അനുവദിക്കുന്നത് താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിയന്ത്രണം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പുതിയ വിസകൾ അനുവദിക്കില്ലെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു.