കൊവിഡ് മഹാമാരിക്ക് പിന്നാലെ നിരവധിപ്പേർക്കാണ് തങ്ങളുടെ തൊഴിൽ നഷ്ടമായത്. ലോക്ഡൗണും നിയന്ത്രണങ്ങളും ജനങ്ങൾക്കിടയിലെ പേടിയും കൂടിയായതോടെ പല തൊഴിൽ സംരംഭങ്ങളും അടച്ചുപൂട്ടി. എന്നാൽ ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് ഏവർക്കും പ്രചോദനമായിരിക്കുകയാണ് ഉത്തർ പ്രദേശിൽ നിന്നുളള ഇന്ദു.
Due to my job loss, I have started a new venture "Indu da Dhaba" having a thali of ₹30 only.
— इन्दु🥀 (@lostgirl005) April 14, 2021
Wish me luck🙏🏻😌#indukadhaba pic.twitter.com/3mUpQzRi3c
കൊവിഡിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ഇന്ദു സ്വന്തം ബിസിനസ് ആരംഭിച്ച് പൂർവ്വാധികം ശക്തിയോടെ ജീവിതം തിരിച്ചു പിടിച്ചിരിക്കുകയാണ്. ജോലി നഷ്ടപ്പെട്ടതിന് ശേഷം 'ഇന്ദു ധാബ' എന്ന പേരിൽ ഒരു പുതിയ സംരംഭം ആരംഭിച്ചതായാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. 30 രൂപയ്ക്ക് മുതൽ ഇവിടെ ഭക്ഷണം ലഭിക്കുമെന്നറിയിച്ചും തന്റെ പുതിയ സംരംഭത്തിന് പിന്തുണ അഭ്യർത്ഥിച്ചും ട്വിറ്ററിൽ ഇവർ പങ്കുവെച്ച കുറിപ്പിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
Thank you all for overwhelming response and your wishes 😊
— इन्दु🥀 (@lostgirl005) April 14, 2021
Soon I will be delivering home made affordable and quality food in kanpur.
I am looking for delivery options right now.
Thank you once again#indukadhaba https://t.co/dB9K58ZZFc
തന്നെ പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് ഇന്ദു മറ്റൊരു ട്വീറ്റും പോസ്റ്റ് ചെയ്തു. കാൺപൂരിൽ താങ്ങാവുന്ന വിലയ്ക്ക് ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യുമെന്ന ഉറപ്പും നൽകി. ഒപ്പം ഭക്ഷണത്തിന്റെ ഡെലിവറി കൂടി നടപ്പിലാക്കാനാണ് ശ്രമിക്കുന്നതെന്നും ഇന്ദുവിന്റെ ട്വീറ്റിൽ പറയുന്നു.