തൃശ്ശൂർ: അവിണ്ണിശ്ശേരി പഞ്ചായത്ത് ഭരണം ബിജെപിക്ക്. ബി.ജെ.പി സ്ഥാനാർത്ഥിയായി വിജയിച്ച ഹരി സി.നരേന്ദ്രനെ പഞ്ചായത്ത് പ്രസിഡന്റായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഹരി സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്. വൈസ് പ്രസിഡന്റായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്
പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബി.ജെ.പി. ബി.ജെ.പി ആറ്, എല്‍.ഡി.എഫ് അഞ്ച്, യു.ഡി.എഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. ബി.ജെ.പിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രണ്ട് തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇടതുമുന്നണിക്ക് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ രാജിവെക്കുകയായിരുന്നു.
ഇതിനെത്തുടർന്നാണ് ഹരിയും ഗീതയും ഹൈക്കോടതിയെ സമീപിച്ചത്.