ഫറ്റോർഡ: എ.എഫ്. സി ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ ഗ്രൂപ്പ് ഘട്ടത്തിൽ എഫ്.സി ഗോവയ്ക്ക് രണ്ടാം സമനില. ഇന്നലെ നടന്ന മത്സരത്തിൽ യു.എ.ഇ ക്ലബ് അൽ വഹ്ദയെ ഗോവ ഗോൾ രഹിത സമനിലയിൽ തളച്ചു.
ഗ്രൂപ്പ് ഇയിൽ കളിച്ച രണ്ട് മത്സരങ്ങളും സമനിലയിലാക്കിയ ഗോവ രണ്ട് പോയിന്റുമായി ഗ്രൂപ്പ് ഇയിൽ രണ്ടാം സ്ഥാനത്താണ്. ആദ്യ മത്സരത്തിൽ ഖത്തർ ക്ലബ് അൽ റയാനെയും ഗോവ ഗോൾ രഹിത സമനിലയിൽ പടിച്ചിരുന്നു. ഗ്രൂപ്പുകളിലെ 10 ജേതാക്കളും മികച്ച ആറ് രണ്ടാം സ്ഥാനക്കാരും അടുത്ത ഘട്ടത്തിലേക്ക് കടക്കും.
ഇന്നലെ അൽവഹ്ദയുടെ ഒപ്പം നിൽക്കുന്ന പ്രകടനം തന്നെയാണ് ഗോവ പുറത്തെടുത്തത്. ബാൾ പൊസഷനിലും ഷോട്ടുകളിലുമെല്ലാം ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നു.