maggi-laddu

മാഗി കൊണ്ട് വ്യത്യസ്ത വിഭവങ്ങൾ പരീക്ഷിക്കാത്തവർ കുറവാണ്. ഓറഞ്ച് മാഗി, മാഗിക്കൊപ്പം തൈര്, സ്വീറ്റ് മാഗി എന്നുതുടങ്ങി നിരവധി വിഭവങ്ങളാണ് മാഗി ആരാധകർ പരീക്ഷിച്ച് നോക്കിയിട്ടുളളത്. എന്നാൽ ഈ വിഭവങ്ങളൊന്നുമല്ല മാഗി കൊണ്ടുളള ലഡുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം.

maggi

ഫേസ്ബുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ട മാഗി ലഡുവിന്റെ ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് വൈറലായത്. ആരോ മാഗികൊണ്ട് ലഡു ഉണ്ടാക്കിയതായി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതായി ട്വിറ്റർ യൂസർ 'ഷുഗർ കപ്പ്' ട്വീറ്റ് ചെയ്തു. പിന്നാലെ ഈ വിഭവം ട്വിറ്ററിലും താരമാകുയായിരുന്നു.

Guys someone prepared maggi laddu on #Facebook pic.twitter.com/zhWB4oD12Q

— Sugar Cup👑 (@Sonia177sweet) April 14, 2021

ഇതുകാണുന്ന ഏവരും ഈ വിഭവം എങ്ങനെയായിരിക്കും ഉണ്ടാക്കിയതെന്ന ചിന്തയിലായിരിക്കും. എന്നാൽ എങ്ങനെയാണ് ഇവ ഉണ്ടാക്കിയതെന്ന് ചോദിക്കരുത്. കാരണം ഇവ തയ്യാറാക്കുന്ന രസിപ്പി എവിടേയും പങ്കുവച്ചിട്ടില്ല. മാഗിക്കൊപ്പം ശർക്കരയൊ മധുരം നൽകുന്ന മറ്റേതോ വസ്തുവോ ചേർത്താണ് ലഡു തയ്യാറാക്കിയതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എല്ലാ ലഡുവും കശുവണ്ടി ഉപയോഗിച്ച് അലങ്കരിച്ചിട്ടുമുണ്ട്.