my-home-

ഭവന നർമ്മാണ രംഗത്ത് കേരളത്തിലും ഓപ്പൺ കിച്ചൺ ആശയം നടപ്പിലായി തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടില്ല. പുതുതായി നിർമ്മിക്കുന്ന മിക്ക വീടുകളിലും ഓപ്പൺ കിച്ചൻ നിർമ്മിക്കുന്നത് പതിവായിട്ടുണ്ട്. ഇപ്പോഴിത് അമ്പരപ്പിക്കുന്ന മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്.

'ഓപ്പൺ കൺസെപ്ട് ടോയ്‌ലെറ്റ് ' എന്ന ആശയം പങ്കുവച്ചുള്ള പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചുമരുകളില്ലാത്ത ടോയ്‌ലെറ്റുള്ള ബോസ്റ്റണിലെ വീടാണ് ഇപ്പോൾ ചർച്ചയാകുന്നത്. 1910 ൽ നിർമ്മിച്ച ഈ വീട് പതുക്കിപണിതപ്പോഴാണ് ഓപ്പണായി പണിതത്.. ഇപ്പോൾ വിൽപനയ്ക് വച്ചിരിക്കുന്നത് 899,000 ഡോളറിന്,​ 6.6 കോടി രൂപയ്ക്ക് വില്പനയ്ക്ക് വച്ചിരിക്കുകയാണ്..


വീട്ടിലേക്ക് വാതിൽ തുറന്നുകയറിവരുമ്പോൾ ഇടതുവശത്തെ ഓപ്പൺ കൺസെപ്ട് സ്പെയ്‌സിലാണ് ടോയ്‌ലെറ്റ് സ്ഥാനം പിടിച്ചിരിക്കുന്നത്. സാധാരണ ടോയ്‌ലെറ്റിൽ​ പ്രതീക്ഷിക്കുന്ന സ്വകാര്യത ഇവിടെ പ്രതീക്ഷിക്കണ്ട. ലഭിക്കില്ലെന്ന് സാരം. ഷവറിനും ടോയിലറ്റിനും ഇടയിലുള്ള ഗ്ലാസ് ആണ് ആകെയൊരു മറയായിട്ടുള്ളത്. ടോയ്ലറ്റിനും സിങ്കിനും ഇടയിൽ ഫ്രോസ്റ്റഡ് ഗ്ലാസാണുള്ളത്. 2,000 ചതുരശ്രയടിയുള്ള ഈ രണ്ടു നില വീടിന്റെ ഏറ്റവും വലിയ പ്രത്യകതയും ഈ ഓപ്പൺ ബാത്ത്‌റൂം ആണ്.

വീടിന്റെ മറ്റു ഭാഗങ്ങൾ സാധാരണ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. തടിയിലുള്ള ഫ്ലോറുകളും വീടിന് പ്രത്യേക ഭംഗി നൽകുന്നു.

View this post on Instagram

A post shared by Zillow Gone Wild (@zillowgonewild)