തഷ്കന്റ്: ഏഷ്യൻ വെയ്റ്ര്‌ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ സൂപ്പർ താരം മീരാബായി ചാനു ലോക റെക്കാഡോടെ വെങ്കലം നേടി.49 കിലോഗ്രാം വിഭാഗത്തിൽ സ്നാച്ചിൽ 86 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ ലോക റെക്കാഡ് പ്രകടനത്തോടെ 119 കിലോയും ഉയർത്തി ആകെ 205 പോയിന്റ് നേടിയാണ് ചാനുവിന്റെ വെങ്കലം നേട്ടം. ക്ലീൻ ആൻഡ് ജർക്കിൽ 118ആയിരുന്നു നിലവിലെ ലോക റെക്കാഡ്. സ്നാച്ചിഷ ലോകറെക്കാഡ് പ്രകടനം പുറത്തെടുത്ത ഹ്യൂ ഷിഹ്യുയിക്കാണ് സ്വർണം.