walnut

നട്ട്സുകളിലെ രാജാവ് എന്നറിയപ്പെടുന്ന വാൾനട്ട് ജീവിതശൈലി നിമിത്തമുണ്ടാകുന്ന രോഗങ്ങളായ പ്രമേഹത്തെയും രക്തസമ്മർദ്ദത്തെയും നിയന്ത്രിക്കും. വെള്ളത്തിൽ കുതിർത്ത വാൾനട്ട് ദിവസവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹമുണ്ടാകുന്നതിന്റെ സാദ്ധ്യതകൾ കുറയ്ക്കും.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. വാൾനട്ടിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലേക്ക് രക്തത്തിലെ പഞ്ചസാര പുറന്തള്ളുന്നത് തടയാൻ സഹായിക്കും.

അർബുദം, ഹൃദ്രോഗം എന്നിവ തടയാൻ വാൾനട്ടിൽ അടങ്ങിയിട്ടുള്ള ആൽഫാ ലീനോ ലെനിക് ആസിഡിന് സാധിക്കുമെന്ന് പഠനങ്ങളിൽ പറയുന്നു. നട്സ് കഴിക്കും മുൻപ് കുതിർക്കുന്നത് ദഹനം മെച്ചപ്പെടുത്തും.

വാൾനട്ടിൽ ഒമേഗ 3 ഫാറ്റി ആസിഡ് കാണപ്പെടുന്നതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ്. കലോറി കൂടുതലാണെങ്കിലും ശരീരഭാരം വർദ്ധിപ്പിക്കാത്ത നട്‌സ് ഇനമായതിനാൽ വാൾനട്ട് ദിവസവും കഴിക്കാം.