പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്.സിനിമയിലും ജീവിതത്തിലും അടുത്ത സുഹൃത്തുക്കളായ മോഹൻലാലിൻറെയും പ്രിയദർശൻറെയും മക്കളായ പ്രണവും കല്യാണിയും നായികാനായകന്മാരായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. മോഹൻലാൽ തന്നെയാണ് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടതും..ഒരു കാലത്ത് മലയാള സിനിമയിലെ പ്രമുഖ ബാനർ ആയിരുന്ന മെരിലാൻഡ് സിനിമാസ് 42 വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരികെയെത്തുകയാണ് ഈ ചിത്രത്തിലൂടെ..
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് ശേഷം പ്രണവ് നായകനായെത്തുന്ന ചിത്രമാണ് ഹൃദയം. . അജു വർഗ്ഗീസ്, ബൈജു സന്തോഷ്, അരുൺ കുര്യൻ, വിജയരാഘവൻ, തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ. മെരിലാന്റ് സിനിമാസ് ആൻഡ് ബിഗ് ബാംഗ് എന്റർടൈയ്‌മെന്റിന്റെ ബാനറിൽ വൈശാഖ് സുബ്രഹ്മണ്യൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു.
സംഗീതം: ഹിഷാം അബ്ദുൾ വഹാബ്, എഡിറ്റർ: രഞ്ജൻ എബ്രാഹം, കോ പ്രൊഡ്യുസർ: നോബിൾ ബാബു തോമസ്,