ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2,61,500 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടർച്ചയായ നാലാം ദിവസമാണ് രണ്ട് ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ 18,01,316 പേരാണ് ചികിത്സയിലുള്ളത്.
രോഗമുക്തി നിരക്കിനേക്കാൾ രോഗവ്യാപന തോത് ഉയരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 1,38,423 പേർ മാത്രമാണ് രോഗമുക്തി നേടിയത്. പ്രതിദിന മരണനിരക്കും കുത്തനെ ഉയരുകയാണ്. 24 മണിക്കൂറിനിടെ 1501 പേരാണ് ഇന്നലെ മരിച്ചത്. ഇതോടെ ആകെ മരണം 1,77,150 ആയി ഉയർന്നു.
India reports 2,61,500 new #COVID19 cases, 1,501 fatalities and 1,38,423 discharges in the last 24 hours, as per Union Health Ministry
Total cases: 1,47,88,109
Active cases: 18,01,316
Total recoveries: 1,28,09,643
Death toll: 1,77,150
Total vaccination: 12,26,22,590 pic.twitter.com/poAunmqGzW
രോഗവ്യാപനം രൂക്ഷമായ മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, രാജസ്ഥാൻ, ഗുജറാത്ത്, മദ്ധ്യപ്രദേശ്, കേരളം, പശ്ചിമബംഗാൾ, ഡൽഹി, കർണാടക, തമിഴ്‌നാട്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് വ്യാപനമാണ് രേഖപ്പെടുത്തിയത്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും നിയന്ത്രണം തുടരുകയാണ്. ഉത്തർപ്രദേശിൽ കര്‍ഫ്യൂ ആരംഭിച്ചു. മദ്ധ്യപ്രദേശിൽ കര്‍ഫ്യൂ ഏപ്രിൽ 26 വരെ നീട്ടി.
കഴിഞ്ഞ ആറു ദിവസത്തിനിടെ രാജ്യത്ത് 11 ലക്ഷത്തിലേറെപ്പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ജനിതക വ്യതിയാനമാണ് കേസുകൾ കൂടാൻ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.