dr-biju

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുംഭമേളയും തൃശൂർ പൂരവുമൊക്കെ നടത്തുന്നതിനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ ഡോ. ബിജു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.


ഏത് നൂറ്റാണ്ടിലാണ് ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നതെന്ന് അദ്ദേഹം കുറിപ്പിലൂടെ ചോദിക്കുന്നു. ഇവരൊക്കെയാണ് യഥാർത്ഥ വൈറസുകളെന്നും, കൊവിഡ് ഇവർക്ക് മുന്നിൽ തലകുനിക്കണമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ഇലക്ഷൻ മാമാങ്കം കഴിഞ്ഞു...
ഇനി....
അവിടെ കുംഭ മേള...
ഇവിടെ തൃശൂർ പൂരം....
എന്തു മനോഹരമായ നാട്....
ഏതു നൂറ്റാണ്ടിലാണാവോ ഈ മനുഷ്യന്മാരും ഭരണാധികാരികളും രാഷ്ട്രീയക്കാരും ഉത്സവ പ്രേമികളും ജീവിക്കുന്നത്....
ഇവരൊക്കെയാണ് യഥാർഥ വൈറസുകൾ...
കൊറോണ വൈറസ് ഇവർക്ക് മുൻപിൽ തലകുനിക്കണം ...