വാഷിംഗ്ടൺ: യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ നഴ്‌സിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ. മുപ്പത്തിയൊൻപതുകാരിയായ നിവിയാൻ പെറ്റിറ്റ് ഫെൽപ്‌സിനെയാണ് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കമലാ ഹാരിസിനെ ശാരീരികമായി ഉപദ്രവിക്കുമെന്നും, കൊലപ്പെടുത്തുമെന്നുമൊക്കെ നഴ്‌സ് ഭീഷണി മുഴക്കിയതായ ഫ്ലോറിഡ ജില്ല കോടതിയിൽ ലഭിച്ച പരാതിയിൽ പറയുന്നു. കമല ഹാരിസിനെതിരായ ഭീഷണി സന്ദേശം ജയിലിൽ കഴിയുന്ന ഭർത്താവിന് നിവിയാൻ ജെപേ ആപ്ലിക്കേഷൻ വഴി അയച്ചുനൽകുകയാണെന്നായിരുന്നു പരാതിയിൽ പറയുന്നത്. തടവുകാർക്ക് കുടുംബവുമായി ബന്ധപ്പെടാനാണ് ജേപേ ഉപയോഗിക്കുന്നത്.
നഴ്സ് തോക്കുമായി നിൽക്കുന്ന ചിത്രവും രഹസ്വാനേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ തോക്ക് ഉപയോഗിക്കാൻ ലൈസൻസിന് യുവതി അപേക്ഷ നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.