jeo-baby-on-trissur-poora

കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കടുത്ത നിയന്ത്രണങ്ങളും നിബന്ധനകളുമാണ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിരിക്കുന്നത്. ആനകളെ പങ്കെടുപ്പിക്കണമെങ്കിൽ പാപ്പാന്മാർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതടക്കമാണ് നിയന്ത്രണങ്ങൾ. ഇതിനെതിരെ തന്റെ വിർമശനം രേഖപ്പെടുത്തിയിരിക്കുയാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സംവിധായകൻ ജിയോ ബേബി. ഒരു ഫേസ്ബുക്ക് പോസ്‌റ്റ് ഷെയർ ചെയ‌്തുകൊണ്ടാണ് ജിയോയുടെ പ്രതികരണം.

എഴുത്ത് Achinthya Chinthyaroopa

പൂരം നടത്താൻ പറ്റില്ലെന്ന് പറയാൻ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാൽ അതിനെ വർഗീയവൽക്കരിക്കാൻ കാത്തുനിൽക്കുന്ന ആചാരസംരക്ഷകർ. ഒരു നാടുമുഴുവൻ രോഗികളായാലും ചത്ത്പോയാലും ഞങ്ങൾ ഇത് നടത്തിയിരിക്കും എന്ന് പറയുന്ന പൂരപ്രേമികൾ. സാമാന്യബോധമുള്ള സാധാരണക്കാരായ ഞങ്ങടെ ജീവിതങ്ങൾ വെച്ചു കുടമാറ്റം നടത്താൻ നിനക്കൊക്കെ ഉളുപ്പില്ലേ ഡാഷ്‌കളെ

എഴുത്ത് Achinthya Chinthyaroopa 👌 പൂരം നടത്താൻ പറ്റില്ലെന്ന് പറയാൻ ഭയക്കുന്ന ഒരു ഭരണകൂടം. എങ്ങാനും നിരോധനാജ്ഞ വന്നാൽ...

Posted by Jeo Baby on Sunday, 18 April 2021