റായ്പുർ: ഛത്തീസ്ഗഡിലെ റായ്പുരിൽ ആശുപത്രി കെട്ടിടത്തിന് തീപിടിച്ച് അഞ്ച് കൊവിഡ് രോഗികൾ മരിച്ചു.
റായ്പുരിലെ രാജധാനി ആശുപത്രിയിൽ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് തീ അണച്ചത്. ചികിത്സയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രി അധികൃതർക്കെതിരെ കേസെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രഖ്യാപിച്ചു.