shah

കൊൽക്കത്ത: 122ലധികം സീറ്റുകൾ ബംഗാളിൽ ബി.ജെ.പി നേടുമെന്ന് കേന്ദ്ര ആഭ്യന്ത്രര മന്ത്രി അമിത് ഷാ പറഞ്ഞു. പൂർബ ബർദ്ധമാൻ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെ വാക്കുകൾ ഓർത്തു വച്ചോളൂ, സുവേന്ദു അധികാരി നന്ദിഗ്രാമിൽ വിജയിക്കും. മമത ബാനർജി ദയനീയമായി പരാജയപ്പെടും. അനധികൃത കുടിയേറ്റം നിറുത്തലാക്കുമെന്നും ഷാ പറഞ്ഞു.