modi

ധാക്ക : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശന വേളയിൽ നടന്ന കലാപത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുത്ത് ബംഗ്ലാദേശ് സർക്കാർ. കലാപങ്ങൾക്ക് നേതൃത്വം നൽകിയ ഹെഫാസത്-ഇ- ഇസ്ലാം, ജുനൈദ് അൽ ഹബീബ് എന്നീ സംഘടനകളിലെ ഉന്നത നേതാക്കളെ അറസ്റ്റ് ചെയ്തു. ഇരു സംഘടനകളുടെ സ്ഥാപക നേതാക്കൾ ഉൾപ്പെടെ ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലായവരിൽ ഹെഫാസത്- ഇ ഇസ്ലാം കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി ജുനൈദ് അൽ ഹബീബും ഉൾപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ധാക്കയിൽ നിന്നുമാണ് ഇയാളെ മെട്രോ പോളിറ്റൻ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി ബംഗ്ലാദേശിൽ എത്തിയാൽ വലിയ കലാപം സൃഷ്ടിക്കുമെന്ന് പ്രഖ്യാപനം നടത്തിയത് ജുനൈദാണ്.

മാർച്ച് 26,27 തിയതികളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് സന്ദർശിച്ചത്. സന്ദർശനത്തിന്റെ മറവിൽ വ്യാപക അതിക്രമങ്ങളിൽ കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും നിരവധി പേർക്ക് ജീവൻ നഷ്ടമാകുകയും ചെയ്തു.