g-sudhakaran

ആലപ്പുഴ: മന്ത്രി ജി.സുധാകരനെതിരെ പൊലീസിൽ പരാതി നൽകിയിട്ടും കേസെടുക്കാത്തതിനെത്തുടർന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യ ജില്ലാ പൊലീസ് ചീഫിന് പരാതി നൽകി. കഴിഞ്ഞ ഞായറാഴ്‌ച ആലപ്പുഴയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ജി.സുധാകരൻ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് യുവതി ബുധനാഴ്ച അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ അമ്പലപ്പുഴ പൊലീസ് തയ്യാറായില്ലെന്ന് യുവതി പറയുന്നു. താൻ പരാതി പിൻവലിച്ചെന്ന പ്രചാരണം തെറ്റാണ്. പരാതിയിൽ കേസെടുത്ത് തുടർനടപടി സ്വീകരിക്കണമെന്നും എസ്.പിക്ക് നൽകിയ അപേക്ഷയിൽ യുവതി ആവശ്യപ്പെട്ടു.