fire-breaks-out

മുംബയ്: മഹാരാഷ്ട്രയിലെ രത്നഗിരിയിലെ കെമിക്കൽ കമ്പനിയിലുണ്ടായ അഗ്നിബാധയിൽ മൂന്ന് മരണം. വിലാസ് കദം (36), സച്ചിൻ തർവാർ (22), മങ്കേഷ് ജംകാർ (22) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ എട്ട് പേർ ചികിത്സയിലാണ്. രണ്ട് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. അതേസമയം, തീപിടിക്കാനുള്ല കാരണം വ്യക്തമായിട്ടില്ല.