മുംബയ്: റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം ഈമാസം 9 ന് അവസാനിച്ച ആഴ്ചയിൽ ഇന്ത്യയുടെ വിദേശനാണയ ശേഖരം ഉയർന്ന് 43.32 ലക്ഷംകോടിയിലെത്തി. 3.23 ലക്ഷം കോടിയുടെ വർദ്ധനയാണ് വിദേശനാണയ ശേഖരത്തിലുണ്ടായത്. ഏപ്രിൽ 2 ന് അവസാനിച്ച ആഴ്ചയിൽ കരുതൽ ധനം 1.80 ലക്ഷം കോടി കുറഞ്ഞ് 42.95 ലക്ഷം കോടിയായിരുന്നു. 2021 ജനുവരി 29 ന് അവസാനിച്ച ആഴ്ചയിൽ നാണയശേഖരം റെക്കാഡ് നിലവാരത്തിൽ ഉയർന്ന് 43.99 ലക്ഷം കോടിയിലെത്തിയിരുന്നു. അവലോകന ആഴ്ചയിൽ, സ്വർണ്ണ ശേഖരം 1.30 ബില്യൺ ഡോളർ ഉയർന്ന് 35.32 ബില്യൺ ഡോളറിലെത്തി.