കോട്ടയം: ട്യൂഷൻ കഴിഞ്ഞു വന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ മദ്ധ്യവയസ്കൻ അറസ്റ്റിൽ. കൊന്നക്കാമാലി മാലിക്കുത്ത് ചെരുവിൽ ബേബി ജോസഫാണ് (57) അറസ്റ്റിലായത്. ഇടുക്കി മുരിക്കാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. പ്രതിയെ റിമാൻഡ് ചെയ്തു.
വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല. കഴിഞ്ഞദിവസം അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് വീട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. അപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ മുരിക്കാശേരി പൊലീസിൽ പരാതി നല്കുകയായിരുന്നു.