vincy

തിരുവനന്തപുരം : ഐ ലീഗ് ഫുട്ബാൾ ചാമ്പ്യന്മാരായ ഗോകുലം കേരള എഫ്.സി ടീമിലെ മുന്നേറ്റനിരതാരം വിൻസി ബാരറ്റോ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് കൂടുമാറും. വിൻസിയുമായി ഗോകുലത്തിന് ഒരുവർഷത്തെ കരാർകൂടിയുണ്ടെങ്കിലും റിലീസ് ക്ലോസ് നൽകിയാണ് 21-കാരനായ ഗോവൻ വിംഗറെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുന്നത്. വിംഗ് ബാക്കുകളായ നവോച്ച സിംഗും സെബാസ്റ്റിയൻ താംഗ്മൗൻസാംഗും ക്ലബ്ബ് വിടും. ഇരുവരുമായുള്ള കരാർ മേയ് മാസത്തോടെ അവസാനിക്കും. നവോച്ച ഒഡിഷ എഫ്.സിയിലേക്കാണ് പോകുന്നത്. അതേസമയം കരാർ അവസാനിക്കാറായ മദ്ധ്യനിരതാരം മായകണ്ണനെ നിലനിർത്താൻ സാധ്യതയുണ്ട്.

അതേസമയം വിദേശതാരങ്ങൾ ടീമിൽ തുടരുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.