baiden

വാഷിംഗ്ടൺ: അഫ്ഗാനിസ്ഥാനിലെ സൈനിക പിന്മാറ്റ വിഷയവുമായി ബന്ധപ്പെട്ട് സൈനിക മേധാവികളുടെ മുന്നറിയിപ്പ് അവഗണിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. സെപ്തംബർ മാസത്തോടെ സേനാ പിന്മാറ്റം പൂർണ്ണമാക്കുമെന്ന തീരുമാനത്തിന് മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

മെക്കൻസി, നാറ്റോയുടെ അഫ്ഗാൻ സേനാ കമാന്റർ ജനറൽ ഓസ്റ്റിൻ സ്‌കോട്ട് മില്ലർ, അമേരിക്കയുടെ സംയുക്ത സൈനിക മേധാവി ജനറൽ മാർക്ക് മില്ലി എന്നിവരാണ് അമേരിക്കൻ സൈനിക സാന്നിദ്ധ്യം പിൻവലിക്കുന്നതിനെ എതിർക്കുന്നത്. ഇവരുടെ നിർദ്ദേശത്തെ നിലവിലെ പ്രതിരോധ സെക്രട്ടറിയും മുൻ സൈനിക മേധാവിയായ ലോയ്ഡ് ഓസ്റ്റിൻ പിന്തുണച്ചു.

എന്നാൽ അമേരിക്കൻ സൈന്യത്തിന്റെ ഏറ്റവും പരിചയസമ്പന്നരായ കമാന്റർമാരുടെ മുന്നറിയിപ്പിനെ ബൈഡൻ അവഗണിച്ചതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

സേനാ പിന്മാറ്റം അനിവാര്യമാണെന്നാണ് ബൈഡന്റെ നയം. സമാധാനം വേണ്ടത് അഫ്ഗാനിസ്ഥാനും താലിബാനുമാണെന്ന് ബൈഡൻ പറഞ്ഞു. താലിബാനും അഫ്ഗാൻ നേതാക്കളുമാണ് ആ രാജ്യത്ത് ജീവിക്കേണ്ടത്. പ്രത്യേക സാഹചര്യത്തിൽ അഫ്ഗാനിൽ നിലയുറപ്പിക്കേണ്ടി വന്നതാണെന്നും ഇന്നത്തെ സാഹചര്യം വ്യത്യസ്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

ദോഹ കരാർ പ്രകാരമാണ് അമേരിക്കയുടെ മദ്ധ്യസ്ഥതയിൽ അഫ്ഗാൻ ഭരണകൂടവും താലിബാനും കരാറിൽ ഒപ്പിട്ടത്. അത് പ്രകാരം മെയ് മാസം പൂർത്തിയാക്കേണ്ട സൈനിക പിന്മാറ്റം സെപ്തംബർ വരെ നീട്ടിയത്. വേൾഡ് ട്രേഡ് സെന്റർ ആക്രമണ വാർഷികത്തിന് മുമ്പായി സൈന്യത്തെ പിൻവലിക്കുമെന്നാണ് ബൈഡൻ അവസാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.