അലാസ്‌ക: ജൂൺ ഒന്നു മുതൽ അലാസ്‌കയിലെത്തുന്ന സഞ്ചാരികൾക്ക് വിമാനത്താവളത്തിൽ സൗജന്യമായി വാക്സിൻ ഏർപ്പെടുത്തുമെന്ന് അലാസ്‌ക സർക്കാർ. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തകർന്ന ടൂറിസം മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. സഞ്ചാരികളുമായുള്ള വലിയ കപ്പലുകളെ ആകർഷിക്കാനുള്ള ശ്രമത്തിലാണ് അലാസ്‌ക സർക്കാർ. കൊവിഡിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം സഞ്ചാരികളെ വിലക്കിയിരുന്നു . ഇതേത്തുടർന്ന് വേനൽക്കാല ടൂറിസത്തെ ആശ്രയിക്കുന്ന അലാസ്‌കയിലെ വ്യാപാരത്തെ വളരെ മോശമായ രീതിയിലിത് ബാധിച്ചു. പതിനാറ് വയസിനു മുകളിലുള്ള അലാസ്‌കയിലെ നാൽപ്പത് ശതമാനത്തോളം പേർ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.