വാഷിംഗ്ടൺ : കാലാവസ്ഥാ വ്യതിയാന വിഷയത്തിൽ കൂടുതൽ സഹകരണത്തോടെ ഒന്നിച്ചു പ്രവർത്തിക്കാൻ അമേരിക്കയും ചൈനയും തമ്മിൽ ധാരണയായി.ചൈനീസ് പ്രതിനിധി ഷി ഷെൻഹ്വായും യു.എസ് പ്രതിനിധി ജോൺ കെറിയും തമ്മിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷമാണ് പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന പ്രതികൂല ഘടകങ്ങൾ നിയന്ത്രിക്കുന്നതിൽ ഇരു രാജ്യങ്ങളും സഹകരണം വർദ്ധിപ്പിക്കും. അടുത്ത ആഴ്ച ജോ ബൈന്റെ നേതൃത്വത്തിൽ കാലാവസ്ഥാ ഉച്ചകോടിയിൽ ചൈന പങ്കാളിയാകും. എന്നാൽ ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിംഗ് പങ്കെടുക്കുമോയെന്ന് വ്യക്തമാക്കിയിട്ടില്ല.