ബീജിംഗ്: ചൈനയിൽ നിന്നും വലിയതോതിൽ നിക്ഷേപം പുറത്തേക്ക് പോകുന്നതായി റിപ്പോർട്ടുകൾ. ഇതിന് പ്രധാന കാരണങ്ങളായി അവർ വിലയിരുത്തുന്നത് കൊവിഡ് പ്രതിസന്ധികളും യു.എസ് -ചൈന വ്യാപാര സംഘർഷങ്ങളുമാണ്. ആഭ്യന്തര ഉപഭോഗം വർദ്ധിപ്പിക്കുന്നതിലൂടെ വിദേശ വിപണികളെ ആശ്രയിക്കുന്നത് കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ “ഡ്യൂവൽ സർക്കുലേഷൻ മോഡൽ” ധനകാര്യ പദ്ധതികൾക്കും രാജ്യത്ത് നിന്നുളള ബിസിനസുകളുടെ പിൻവാങ്ങൽ വെല്ലുവിളി ഉയർത്തുന്നു. നിക്ഷേപം പുറത്തേക്ക് പോകുന്നത് കൊവിഡ് -19 മൂലം സമ്മർദ്ദത്തിലായ ചൈനീസ് സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലിന് ഭീഷണിയാകുന്നതായാണ് വിലയിരുത്തലുകൾ.