താൻ സ്വിമ്മിംഗ് പൂളിൽ വച്ച് നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ച് നടി രചന നാരായണൻകുട്ടി. 'വെള്ളത്തിൽ കിടക്കുമ്പോൾ എങ്ങനെയാണ് ഡാൻസ് ചെയ്യാതിരിക്കുക?'-എന്നും രചന ഇതോടൊപ്പം ചോദിക്കുന്നുണ്ട്. ഷാരൂഖ് ഖാൻ-കരീന കപൂർ ചിത്രമായ 'അശോക'യിലെ 'സൻ സനന' എന്ന് തുടങ്ങുന്ന ഗാനത്തിനനുസരിച്ചാണ് രചന നൃത്തം ചെയ്യുന്നത്.
ഏതായാലും നടി പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് കീഴിലായി നിരവധി ആരാധകരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 'ചേച്ചീ കേറി വാ' എന്ന് ഒരാൾ പറയുമ്പോൾ 'എന്തുകൊണ്ടാണ് ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള വീഡിയോ പോസ്റ്റ് ചെയ്തതെന്ന്' ചോദിക്കുകയാണ് മറ്റൊരു ആരാധകൻ.
കമന്റുകൾ ഇടുന്നവരുടെ കൂട്ടത്തിൽ നടിയും നർത്തകിയുമായ പാരിസ് ലക്ഷ്മിയുമുണ്ട്. പൂളിൽ ഡാൻസ് ചെയ്യാനായി താനും കൂടി കൂടിക്കോട്ടേ എന്ന അർത്ഥത്തിൽ 'വരട്ടേ?' എന്നാണ് ലക്ഷ്‍മി രചന നാരായണൻകുട്ടിയോട് ചോദിക്കുന്നത്.