banana-flower

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്നതും വാഴയുടെ ഹൃദയം എന്നറിയപ്പെടുന്നതുമായ വാഴക്കൂമ്പ് നിരവധി പോഷകങ്ങളുടെ കലവറയാണ്. വിറ്റാമിൻ എ, സി, ഇ, പൊട്ടാസ്യം, ഫൈബർ എന്നിവ ധാരാളമായി വാഴക്കൂമ്പിൽ അടങ്ങിയിട്ടുണ്ട്. വാഴക്കൂമ്പിൽ ആന്റി ഡയബറ്റിക് ഘടകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ അധിക പഞ്ചസാര നീക്കം ചെയ്ത് പ്രമേഹ സാദ്ധ്യത കുറയ്ക്കുന്നു.

വാഴകൂമ്പിൽ നിന്നും ലഭിക്കുന്ന പ്രോട്ടീനും ലിപിടും ശരീരത്തിൽ എത്തുന്നതിന്റെ ഫലമായി രക്തസമ്മർദ്ദം, വൃക്കരോഗം, അർബുദം, അൽഷിമേഴ്സ് എന്നിവയുണ്ടാകുന്നത് തടയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.പലതരം ആന്റി ഓക്സിഡന്റ്സുകളും അമിനോ ആസിഡും വാഴക്കൂമ്പിലുണ്ട്.

അയണിന്റെ ഘടകങ്ങളാൽ സമ്പന്നമായതിനാൽ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ആർത്തവസംബന്ധമായ വേദനയ്ക്ക് വാഴക്കൂമ്പ് ഒരു പരിഹാരമാണ്. വാഴക്കൂമ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മാനസിക പിരിമുറുക്കങ്ങൾ അകറ്റുകയും അകാല വാർദ്ധക്യം എന്നിവ തടയാം.