coconut

പീസ് - കോക്കനട്ട് പുലാവ്

ചേരുവകൾ

ബസുമതിയരി............ഒന്നരക്കപ്പ്

വെള്ളം.................മൂന്നു കപ്പ്

എണ്ണ............ഒന്നര ടീ.സ്‌പൂൺ

ഗ്രീൻപീസ് വേവിച്ചത്.........മുക്കാൽ കപ്പ്

നാരങ്ങാനീര്..............2 ടേ.സ്‌പൂൺ

പുതിനയില...........അര ടീ.സ്‌പൂൺ (അരിഞ്ഞത്)

ഉപ്പ്...............മുക്കാൽ ടീ.സ്‌പൂൺ

വറുത്തിടാൻ

എണ്ണ................2 ടേ.സ്‌പൂൺ

ജീരകം, കടുക്..................അരടീസ്‌പൂൺ വീതം

ബേലീഫ്.................രണ്ടെണ്ണം

പിളർന്ന പച്ചമുളക്...........രണ്ടെണ്ണം

സവാള..................ഒന്ന് (നീളത്തിലരിഞ്ഞത്)

അരച്ച് പേസ്റ്റ് ആക്കാൻ

തേങ്ങാ ചുരണ്ടിയത്................3 ടേ.സ്‌പൂൺ

പുതിനയില ചെറുതായരിഞ്ഞത്...........മുക്കാൽ ടേ. സ്‌പൂൺ

മല്ലിയില................മുക്കാൽ ടേ.സ്‌പൂൺ

പച്ചമുളക്...............രണ്ടെണ്ണം

ഇഞ്ചി.............ഒരു ചെറിയ കഷണം

കശകശ............ഒന്നര ടീ.സ്‌പൂൺ

ഗരം മസാല..............10 ഗ്രാം (പട്ട, ഗ്രാമ്പൂ, കുരുമുളക്, ഏലയ്‌ക്ക)

അലങ്കരിക്കാൻ

തേങ്ങാപ്പൂൾ............50 ഗ്രാം (നീളത്തിൽ കനം കുറച്ച് അരിഞ്ഞത്)

അണ്ടിപ്പരിപ്പ്...............പത്തെണ്ണം

കിസ്‌മിസ്............പത്തെണ്ണം

പുതിനയില അരിഞ്ഞത്..............അര ടേ.സ്‌പൂൺ

തയ്യാറാക്കുന്നവിധം

അരി കഴുകി വെള്ളത്തിലിട്ട് അരമണിക്കൂർ വയ്‌ക്കുക. എണ്ണ (ഒന്നര ടേ.സ്‌പൂൺ) ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ തേങ്ങാപ്പൂൾ അണ്ടിപ്പരിപ്പ് പിളർന്നത് കിസ്‌മിസ് എന്നിവയിട്ട് വറുത്ത് കോരുക. ഇവ അലങ്കരിക്കാനായി മാറ്റിവയ്‌ക്കുക. മിച്ചമുള്ള എണ്ണയിൽ ജീരകവും കടുകും ഇട്ട് വറുക്കുക. പൊട്ടുമ്പോൾ സവാള നീളത്തിലരിഞ്ഞതിട്ട് വറുത്ത് ചുവന്നു തുടങ്ങുമ്പോൾ കോരുക. ഇനി കുതിർത്ത അരി ഇതിൽ ഇട്ടിളക്കുക. സുതാര്യമാകുമ്പോൾ മൂന്നുകപ്പ് വെള്ളവും 2 ടേ.സ്‌പൂൺ നാരങ്ങാനീരും ചേർക്കുക. ഉപ്പും പുതിനയിലയും ചേർക്കുക. ചെറുതീയിൽ അടച്ചുവച്ച് വേവിക്കുക. ഇനി ഒരുവലിയ പ്ലേറ്റിലേക്കിത് പകർന്ന് ഒരു കനത്തിൽ നികത്തി ആറാൻ അനുവദിക്കുക. അരയ്‌ക്കാൻ കുറിച്ച ചേരുവകൾ (തേങ്ങ മുതൽ ഗരം മസാലവരെ) നന്നായരച്ച് പേസ്റ്റ് രൂപത്തിലാക്കുക. അ‌ല്‌പം വെള്ളം ചേർത്ത് വേണം അരയ്ക്കേണ്ടത്. ഒരു പാനിൽ എണ്ണ (2 ടേ.സ്‌പൂൺ) ഒഴിച്ച് ചൂടാക്കി ബേലീഫും പച്ചമുളകും ഇട്ട് വറുക്കുക. അരപ്പ് ചേർത്ത് അതിലെ വെള്ളമയം പൂർണമായും വറ്റാൻ അനുവദിക്കുക. ഇനി പുതിനയിലയും വേവിച്ച ഗ്രീൻപീസും ചേർക്കാം. അല്‌പനേരം വറുത്ത ശേഷം വാങ്ങുക. ആറാൻ വയ്‌ക്കുക. ഇത് ചോറുമായി ചേർക്കുക. വിരലഗ്രം കൊണ്ട് യോജിപ്പിക്കുക. ഇത് ഒരു ഓവൻപ്രൂഫ് സർവിംഗ് പാനിലേക്ക് കോരുക. മുകൾവശം നിരപ്പാക്കുക. തേങ്ങാപ്പൂൾ, അണ്ടിപ്പരിപ്പ്, കിസ്‌മിസ്, പുതിനയില അരിഞ്ഞത് എന്നിവ വിതറി അലങ്കരിക്കുക. പ്രീഹീറ്റ് ചെയ്‌ത ഓവനിൽ മൂന്നു നാല് മിനിട്ട് വച്ചശേഷം വിളമ്പുക.

methi

മേത്തി പുലാവ്

ചേരുവകൾ

ഉലുവയില... .......മുക്കാൽകപ്പ്

ബസുമതിയരി.........2 കപ്പ്

വിനാഗിരി...........ഒരുകപ്പ്

എണ്ണ............അരകപ്പ്

ഉപ്പ്...........പാകത്തിന്

ബേലീഫ്...............രണ്ടെണ്ണം

ഉണക്കമുളക്............മൂന്നെണ്ണം

കാരറ്റ്...............ഒന്ന് (ചെറുതായരിഞ്ഞത്)

പച്ചമുളക്...........രണ്ടെണ്ണം

ഗരം മസാല............അര ടീ.സ്‌പൂൺ

അലങ്കരിക്കാൻ

പച്ചമുളക്, കാരറ്റ്..........(ഗ്രേറ്റ് ചെയ്‌തത്)

ഒരു പാനിൽ ഉലുവയിട്ട് വറുക്കുക. ഇനിയിത് വിനാഗിരിയിൽ ഇട്ട് രണ്ട് ദിവസം വയ്‌ക്കുക. അരി കഴുകി വാരി വെള്ളത്തിലിട്ട് വേവിച്ച് വാങ്ങുക. ഒരു പാനിൽ എണ്ണ ചൂടാക്കുക. ബേലീഫ്, ഉണക്കമുളക്, ഉലുവയില വിനാഗിരിയിലിട്ടത് എന്നിവ ചേർത്ത് തുടരെ ഇളക്കുക. ചോറിട്ട് അഞ്ച് മിനിട്ട് ഇളക്കുക. പച്ചമുളക്, കാരറ്റ്, മല്ലിയില എന്നിവയിട്ട് അലങ്കരിക്കുക.

pepper

പെപ്പർ പുലാവ്

ചേരുവകൾ

ബസുമതിയരി............രണ്ട് കപ്പ്

എണ്ണ............അരക്കപ്പ്

കുരുമുളക്.........15 എണ്ണം

പച്ചമുളക്..................നാലെണ്ണം

സവാള.................രണ്ടെണ്ണം

ഗ്രാമ്പൂ...............നാലെണ്ണം

വെളുത്തുള്ളി...........ഒരല്ലി

ഇഞ്ച്..........ഒരിഞ്ച്കഷണം

പെരുംജീരകം.............ഒരു ടീ.സ്‌പൂൺ

ഉപ്പ്........പാകത്തിന്

അലങ്കരിക്കാൻ

ബദാം, ഉണക്കമുളക്, മല്ലിയില ഒരു മിക്‌സി ജാറിൽ കുരുമുളക്,ഗ്രാമ്പൂ, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി ഗ്രേറ്റ് ചെയ്‌തത് എന്നിവയിട്ട് അരയ്‌ക്കുക. ഇത് ഒരു ചെറിയതുണ്ട് മസ്ലിൻ തുണിയിൽ കിഴി കെട്ടി വയ്‌ക്കുക. ഇത് ആറ് കപ്പ് വെള്ളത്തിലിട്ട് തിളപ്പിക്കുക. അര മണിക്കൂറിന് ശേഷം ഈ കിഴി മാറ്റുക. ഇതിൽ അരിയിട്ട് വേവിക്കുക.

എണ്ണ ഒരു പാനിൽ ഒഴിച്ച് ചൂടാക്കുക. ഇതിൽ സവാള നീളത്തിൽ അരിഞ്ഞതിട്ട് വറുത്ത് കോരുക. പെരുംജീരകവും ഇട്ട് വറുക്കുക. ഇവയൊക്കെ ചോറിൽ ചേർത്തിളക്കുക. മൂന്നുമിനിട്ട് ചെറുതീയിൽ വച്ചശേഷം വാങ്ങുക. എണ്ണയിൽ വറുത്ത ഉണക്കമുളകും ബദാമും ചേർക്കുക. മല്ലിയില വിതറുക.