artificial-arms

കണ്ണൂർ: ബോംബ് നിർമ്മാണത്തിനിടെയുണ്ടാകുന്ന അപകട വാർത്തകൾ കണ്ണൂർ ജില്ലയിൽ ആവർത്തിക്കപ്പെടുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് കതിരൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് കൈ നഷ്‌ടമായത്. ഇപ്പോഴിതാ അത്തരം ദുന്തങ്ങൾക്ക് പരിഹാരം കാണാനുള്ള തീരുമാനത്തിലാണ് പാർട്ടി ഘടകം. ബോംബ് നിർമ്മാണത്തിൽ കൈ നഷ്‌ടപെടുന്നവർക്ക് കൃത്രിമ കൈ വച്ചു കൊടുക്കാനാണ് ആലോചന. ഇതിനായി വിദേശത്തു നിന്നും കൃത്രിമ കൈ എത്തിച്ചേക്കും.

കതിരൂർ സ്വദേശി നിജേഷിനാണ് ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ രണ്ടു കൈപ്പത്തികളും നഷ്‌ടപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. കതിരൂർ നാലാം മൈലിൽ ഒരു വീടിന്റെ പിന്നിലിരുന്ന് ബോംബ് ഉണ്ടാക്കുന്നതിനിടെയാണ് നിജേഷിന് അപകടം സംഭവിച്ചത്.