knife

പത്തനംതിട്ട: ഇഷ്‌ടപ്പെട്ട യുവാവിനെ വിവാഹം കഴിച്ചശേഷം വീട്ടിലെത്തിയ യുവതിയെ സഹോദരിയും ഭർത്താവും ചേർന്ന് വെട്ടി പരിക്കേൽപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ കലഞ്ഞൂരിലാണ് സംഭവം. അമ്മയെ കാണാനെത്തിയ യുവതിയോട് സ്വത്ത് തരില്ലെന്ന് കയർത്ത ശേഷമാണ് സഹോദരിയും ഭർത്താവും ചേർന്ന് വെട്ടിയത്. മുസ്ളീം മതത്തിൽ പെട്ട യുവതി ഹിന്ദു മതത്തിൽ പെട്ട യുവാവിനെ ഏപ്രിൽ എട്ടിനാണ് വിവാഹം ചെയ്‌തത്.

അമ്മയെ കാണാനെത്തിയ തന്നെ സ്വത്ത് തരില്ലെന്ന് പറഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. സാരമായി പരിക്കേ‌റ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.