police

കണ്ണൂർ: കണ്ണൂരിൽ മോഷ്‌ടാവിന്റെ എ ടി എം കൈക്കലാക്കി പൊലീസുകാരൻ പണം കവർന്നു. തളിപ്പറമ്പ് സ്റ്റേഷനിലെ സീനിയർ സി പി ഒ, ഇ എൻ ശ്രീകാന്താണ് മോഷ്‌ടാവിന്റെ എ ടി എമ്മിൽ നിന്നും അമ്പതിനായിരം രൂപ കവർന്നത്. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിൻ നമ്പർ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പ്.

സംഭവത്തിൽ ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി റൂറൽ എസ് പി അറിയിച്ചു. ശ്രീകാന്തിനെതിരെ മോഷണത്തിന് കേസെടുത്തെന്നും എസ് പി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് റൂറൽ എസ് പിയോട് ഡി ജി പി അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.