മൊറാദാബാദ്: സ്ത്രീയെ ക്രൂരമായി മർദ്ദിക്കുന്നത് തടയാനെത്തിയ പൊലീസുകാരനെ ഭർത്താവ് ആക്രമിച്ചു. മൊറാദാബാദ് ജില്ലയിലെ ഭോജ്പൂർ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ബീജ്‌ന ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു സ്ത്രീയെ ഭർത്താവ് ക്രൂരമായി മർദ്ദിക്കുന്നുവെന്ന വിവരം ലഭിച്ചയുടൻ പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കോൺസ്റ്റബിൾ രാജേന്ദ്ര സിംഗ് സംഭവസ്ഥലത്തെത്തി. ഇദ്ദേഹം യുവതിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് രാജേന്ദ്ര സിംഗിനെ മർദ്ദിക്കുകയും, യൂണിഫോം വലിച്ചുകീറുകയും ചെയ്തു.
ഇതെന്റെ വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇയാൾ പൊലീസിനെ മർദ്ദിച്ചത്. രാജേന്ദ്ര സിംഗ് വിവരമറിയിച്ചതിനെത്തുടർന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തുകയും, പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.