surumi

ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കുന്ന ഓരോ പോസ്റ്റും ആരാധകർക്ക് സന്തോഷവും ആവേശവുമാണ് പകരുന്നത്. ഇപ്പോഴിതാ സഹോദരി സുറുമിക്ക് താരം പിറന്നാളാംശസ നേർന്നതും വൈറലാണ്.

' നിങ്ങളുടെ സ്വകാര്യതയെ മാനിച്ച് സാധാരണ ഞാനിത് ചെയ്യാറില്ല. എന്റെ ചുമ്മിത്താത്തയ്‌ക്ക് ഏറ്റവുംസന്തോഷകരമായ ജന്മദിനം നേരുന്നു.

നിങ്ങൾ എന്റെ ഏറ്റവും ആദ്യത്തെ സുഹൃത്താണ്, സഹോദരി എന്നതിലുപരി അമ്മയാണ്. ശരിക്കും ഞാൻ നിങ്ങളുടെ ആദ്യത്തെ മകനെ പോലെയാണ്.
ഞാൻ പ്രശ്‌നത്തിലകപ്പെടുമ്പോൾ എനിക്ക് പിന്തുണ നൽകി കൂടെ നിൽക്കുന്നയാൾ. മികച്ച മകൾ, സഹോദരി, സുഹൃത്ത്, മരുമകൾ, ചെറുമകൾ, ഭാര്യ, അമ്മ. അമുവിനും എന്റെ എല്ലാ സുഹൃത്തുക്കൾക്കും ഇത്ത. പക്ഷെ എന്റെ മറിയത്തിന്റെ അമ്മായി എന്ന റോളാണ് ഇതിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്.

സന്തോഷം നിറഞ്ഞ വർഷമാകട്ടെ ഇതെന്ന് ഞാൻ പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളാണ് ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹം.

ജന്മദിനാശംസകൾ ഇത്ത...' ഇങ്ങനെ പോകുന്നു ദുൽഖറിന്റെ ആശംസ. താരത്തിന്റെ പോസ്റ്റ് കണ്ട് നിരവധി പേരാണ് സുറുമിക്ക് ആശംസകൾ നേർന്നത്.