raisa

സൗന്ദര്യസംരക്ഷണത്തിന് താരങ്ങൾ അമിതമായി ശ്രദ്ധ പുലർത്താറുണ്ട്. സൗന്ദര്യ ചികിത്സയുടെ ഭാഗമായി ഗുരുതര പരിക്ക് പറ്റിയിരിക്കുകയാണ് തനിക്കെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി റെയ്സ വിൽസൺ. മുഖത്തിന്റെ നീര് വന്ന ചിത്രവും താരം ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടത് കണ്ണിന് താഴെ നീലനിറത്തിൽ തടിച്ചിരിക്കുന്നതും ചിത്രത്തിൽ കാണാം. ചികിത്സയ്‌ക്ക് പോയ ക്ലിനിക്കിന്റെയും ഡോക്ടറുടെയും പേര് വിവരങ്ങളും താരം ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ പങ്കുവച്ചു. ' ഫേഷ്യൽ ട്രീറ്റ്‌മെന്റിനാണ് പോയത്. എന്നെ നിർബന്ധിച്ച് ഒരു ചികിത്സയ്‌ക്ക് വിധേയയാക്കി. അതെനിക്ക് ആവശ്യമില്ലാത്തതായിരുന്നു. അന്തിമഫലം ഇതാണ്. ഡോക്‌ടറെ കാണാനും സംസാരിക്കാനും ശ്രമിച്ചു. എന്നാൽ അവർ സമ്മതിക്കുന്നില്ല. ഡോക്‌ടർ ടൗണിന് പുറത്ത് പോയിരിക്കുകയാണെന്നാണ് ജോലിക്കാർ പറയുന്നത്.' റെയ്സ കുറിക്കുന്നു. മോഡലും തമിഴ് ബിഗബോസ് താരവുമാണ് റെയ്സ.