achuthanandhan

തിരുവനന്തപുരം: മുതിർന്ന സി പി എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തി കൊവിഡ് വാക്‌സിൻ സ്വീകരിച്ചു. കഴിഞ്ഞ മാർച്ച് ആറാം തീയതി വാക്‌സിന്റെ ഒന്നാംഘട്ട ഡോസ് കുത്തിവച്ച അദ്ദേഹം ഇന്ന് രണ്ടാമത്തെ ഡോസിനായാണ് ആശുപത്രിയിലെത്തിയത്. മകൻ അരുൺകുമാറും ഒപ്പമുണ്ടായിരുന്നു.

ഏറെ കാലമായി മഹാമാരിയുടെ രണ്ടാം തരംഗം ശക്തി പ്രാപിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം കരുതലും അച്ചടക്കവും അനിവാര്യമാണെന്നും കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് നമുക്ക് ഈ ഘട്ടവും അതിജീവിക്കാമെന്ന് വാക്‌സിൻ സ്വീകരിച്ച ശേഷം ഫേസ്ബുക്കിൽ കുറിച്ചു.

ഇന്ന് ജനറൽ ആശുപത്രിയിൽ പോയി കോവിഡ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു.

മഹാമാരിയുടെ രണ്ടാം തരംഗം...

Posted by VS Achuthanandan on Monday, April 19, 2021