chetak

ചേതക്കിന്റെ വൈദ്യുത സ്‌കൂട്ടറിന് വേണ്ടിയുള്ള ബുക്കിംഗ് ബജാജ് വീണ്ടും സ്വീകരിച്ചു തുടങ്ങിയിരുന്നു. എന്നാൽ, ആവശ്യക്കാരുടെ തിരക്ക് കാരണം വീണ്ടും ബുക്കിംഗ് നിറുത്തലാക്കി. 2,000 രൂപ അഡ്വാൻസ് നൽകി വേണം ബുക്ക് ചെയ്യേണ്ടത്. ഏപ്രിൽ 13നായിരുന്നു ചേതക്കിന്റെ ബുക്കിംഗ് ആരംഭിച്ചു തുടങ്ങിയത്. 48 മണിക്കൂറിനുള്ളിൽ പക്ഷേ ബുക്കിംഗ് നിർത്തി വയ്‌ക്കേണ്ടി വന്നു. 1,42,620 രൂപ മുതലാണ് ബാംഗ്ലൂർ എക്‌സ്‌ഷോറൂം വില. ബജാജിന്റെ ഇലക്ട്രിക് വാഹന ബ്രാൻഡായ അർബണൈറ്റ് ആണ് ഇലക്ട്രിക് കരുത്തിലുള്ള ചേതക്കിനെ വീണ്ടും നിരത്തുകളിലെത്തിക്കുന്നത്. 2019 ഒക്ടോബർ 17ന് ആയിരുന്നു വാഹനത്തിന്റെ ആദ്യാവതരണം. അർബൻ, പ്രീമിയം എന്നിങ്ങനെ രണ്ടു വകഭേദങ്ങളിലായിട്ടാണ് വാഹനം എത്തുന്നത്.