bachi-singh-rawat

റിഷികേശ്: മുൻ കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാച്ചി സിംഗ് റാവത്ത് (71) അന്തരിച്ചു.

വാജ്പേയ് സർക്കാരിൽ സയനസ് ആൻഡ് ടെക്നോളജി മന്ത്രിയായിരുന്നു.

ശ്വസന ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ട അദ്ദേഹത്തെ ശനിയാഴ്ച ഉത്തരാഖണ്ഡ‌ിലെ റിഷികേശിലെ എയിംസിൽ പ്രവേശിപ്പിച്ചിരുന്നു. പ്രാഥമിക പരിശോധനയിൽ അദ്ദേഹത്തിന്റെ ശ്വാസകോശത്തിൽ അണുബാധയുണ്ടെന്ന് കണ്ടെത്തിയിരുന്നു. അൽമോര - പിതോഗഡ് മണ്ഡലത്തിൽ നിന്ന് നാല് തവണ എം.പിയായി അദ്ദേഹം വിജയിച്ചിരുന്നു. റാവത്തിന് ബി.ജെ.പി നേതാവായ മുരളി മനോഹർ ജോഷിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.