വിപണിയിലെത്തി ആറ് മാസം പിന്നിട്ടതോടെ ബുക്കിംഗിൽ അരലക്ഷം കടന്നിരിക്കുകയാണ് മഹീന്ദ്രയുടെ പുതുതലമുറ ഥാർ. ഇതിൽ 45 ശതമാനം ഓട്ടോമാറ്റിക് വേരിയന്റുകളും 25 ശതമാനം ബുക്കിംഗ് പെട്രോൾ പവർട്രെയിൻ ഓപ്ഷനുകളുമാണ് തെരഞ്ഞെടുക്കുന്നത്. മഹീന്ദ്രയുടെ ലൈഫ് സ്‌റ്റൈൽ എസ്.യു.വിയായ ഥാർ എ.എക്‌സ്, എൽ.എക്‌സ് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇന്ത്യയിൽ എത്തിയിട്ടുള്ളത്. ഹാർഡ് ടോപ്പ്, സോഫ്റ്റ് ടോപ്പ് ഓപ്ഷനുകളിൽ എത്തിയിട്ടുള്ള ഈ വാഹനത്തിന് 12.10 ലക്ഷം രൂപ മുതൽ 14.15 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറും വില. കഴിഞ്ഞ സ്വാതന്ത്യ്ര ദിനത്തിലായിരുന്നു മഹീന്ദ്രയുടെ ഈ മോഡൽ അനാവരണം ചെയ്‌തത്.