venkatasubbiah

ബംഗളൂരു: പ്രശസ്ത കന്നഡ നിഘണ്ടു രചയിതാവും വ്യാകരണ പണ്ഡിതനും എഴുത്തുകാരനുമായ പ്രൊഫ ജി. വെങ്കടസുബ്ബയ്യ അന്തരിച്ചു. 107 വയസായിരുന്നു. കന്നഡ ഭാഷയിൽ 17 നിഘണ്ടു പുസ്തകങ്ങൾ അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്. കന്നഡയിലെ ഏറ്റവും മികച്ച ഡിക്‌ഷനറികളായാണ് ഇവ വിലയിരുത്തപ്പെടുന്നത്. കന്നഡ സാഹിത്യത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട അനവധി പുസ്തകങ്ങൾ എഴുതിയ അദ്ദേഹം മികച്ച ഒരു ഗ്രന്ഥപരിശോധകനും നിരൂപകനും കൂടിയായിരുന്നു. വിവർത്തനത്തിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു. പദ്മ ശ്രീ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. കന്നഡ സാഹിത്യ അക്കാഡമി പുരസ്കാരം, പമ്പാ അവാർഡ് എന്നിവയടക്കം അനവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 17 വർഷമായി ഇന്ത്യൻ ലെക്സിക്കോഗ്രാഫിക്കൽ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ: ലക്ഷ്മി