ആലപ്പുഴ: കൊവിഡ് ബോധവത്കരണം, സാനിട്ടൈസർ, മാസ്‌ക് വിതരണം എന്നിവയ്ക്കായി ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച 'അപ്‌നാ ബൂത്ത് കൊവിഡ്മുക്ത്" കാമ്പയിൻ ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് റോണി ജോസ് ഉദ്ഘാടനം ചെയ്‌തു. കഞ്ഞിക്കുഴി പഞ്ചായത്ത് 168-ാം നമ്പർ ബൂത്ത് പ്രസിഡന്റ് രഞ്ജിത്ത്, സെക്രട്ടറി സി. അഭിലാഷ് എന്നിവർ നേതൃത്വം നൽകി.