court

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷയുടെ ഉത്തരക്കടലാസ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുളളവർ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും ഹാൾടിക്കറ്റുമായി 21, 22, 23 തീയതികളിൽ (ഇ.ജെ X - പത്ത്) സെക്ഷനിൽ എത്തിച്ചേരണം.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റർ ബിരുദ വിദ്യാർത്ഥികൾക്ക് (സി.ബി.സി.എസ്.എസ്.) 2021 - 22 അദ്ധ്യയന വർഷത്തിൽ കോളേജ് മാറ്റത്തിനായി അപേക്ഷിക്കാം. വിദ്യാർത്ഥികൾ നാലാം സെമസ്റ്റർ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിൽ തമ്മിലും, സ്വാശ്രയ കോളേജുകൾ തമ്മിലും അനുവദിക്കും.

പൂരിപ്പിച്ച അപേക്ഷയോടൊപ്പം പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷകളുടെ മാർക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലെ പ്രിൻസിപ്പലിന്റെ ശുപാർശയോടെ 1050 രൂപ ഫീസ് അടച്ച് ചേരാൻ ഉദ്ദേശിക്കുന്ന കോളേജിൽ മേയ് 5 ന് മുൻപായി സമർപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നെങ്കിൽ 1575 രൂപ കൂടി അടയ്‌ക്കണം.

അപേക്ഷ സർവകലാശാല രജിസ്ട്രാർക്ക് തപാലിൽ ലഭിക്കേണ്ട അവസാന തീയതി മേയ് 12. വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

പി.ജി. ഡിപ്ലോമ ഇൻ കൗൺസിലിംഗ് (ജറിയാട്രിക്) സപ്ലിമെന്ററി പരീക്ഷാഫലം വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ ത്രിവത്സര എൽ എൽ.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണയത്തിനും 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

എട്ടാം സെമസ്റ്റർ ബി.എസ് സി കമ്പ്യൂട്ടർ സയൻസ് (ഹിയറിംഗ് ഇംപയേർഡ്) ഡിഗ്രി കോഴ്സിന്റെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.

കാ​ലി​ക്ക​റ്റ് ​യൂ​ണി.​ ​അ​റി​യി​പ്പു​കൾ


പ​രീ​ക്ഷ​ക​ൾ​ ​റ​ദ്ദാ​ക്കി
മാ​ർ​ച്ച് 10​ ​മു​ത​ൽ​ 22​ ​വ​രെ​ ​ന​ട​ത്തി​യ​ ​ഒ​ന്ന്,​ ​ര​ണ്ട് ​സെ​മ​സ്റ്റ​ർ​ ​ബി​ ​ടെ​ക് ​/​പാ​ർ​ട്ട്‌​ ​ടൈം​ ​ബി​ ​ടെ​ക് ​സ​പ്ലി​മെ​ന്റ​റി​ ​ഏ​പ്രി​ൽ​ 2020​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​(2009​ ​സ്‌​കീം,​ 2012​-13​ ​പ്ര​വേ​ശ​നം​ ​)​ ​താ​ഴെ​ ​പ​റ​യു​ന്ന​വ​ ​റ​ദ്ദാ​ക്കി.​ ​പ​ത്താം​ ​തീ​യ​തി​യി​ലെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​മാ​ത്ത​മാ​റ്റി​ക്‌​സ് ​-​ 2,​ 15ാം​ ​തീ​യ​തി​യി​ലെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഫി​സി​ക്‌​സ് ,​ 17ാം​ ​തീ​യ​തി​യി​ലെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കെ​മി​സ്ട്രി,​ 19ാം​ ​തി​യ​തി​യി​ലെ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​മെ​ക്കാ​നി​ക്‌​സ്,​ 22ാം​ ​തീ​യ​തി​യി​ലെ​ ​ബേ​സി​ക്‌​സ് ​ഓ​ഫ് ​സി​വി​ൽ​ ​ആ​ൻ​ഡ് ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​റിം​ഗ്,​ ​ഹ്യൂ​മാ​നി​റ്റീ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സ്‌​കി​ൽ​സ്.​ ​പു​തി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.

വൈ​വ​ ​മാ​റ്റി
വി​ദൂ​ര​ ​വി​ദ്യാ​ഭ്യാ​സ​ത്തി​ന് ​കീ​ഴി​ൽ​ ​വി​വി​ധ​ ​സ്റ്റ​ഡി​ ​സെ​ന്റ​റു​ക​ളി​ൽ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​ആ​റാം​ ​സെ​മ​സ്റ്റ​ർ​ ​(2018​ ​പ്ര​വേ​ശ​നം​ ​)​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഏ​പ്രി​ൽ​ 21​ ​മു​ത​ൽ​ ​ഏ​പ്രി​ൽ​ 25​ ​വ​രെ​ ​ന​ട​ത്താ​ൻ​ ​നി​ശ്ച​യി​ച്ചി​രു​ന്ന​ ​പ്രോ​ജ​ക്ട് ​സ​മ​ർ​പ്പ​ണ​വും​ ​വൈ​വ​യും​ ​മാ​റ്റി.​ ​പു​തു​ക്കി​യ​ ​തീ​യ​തി​ ​പി​ന്നീ​ട് ​അ​റി​യി​ക്കും.